ഭാരത സർക്കാരിന്റെ നൈപുണ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ ആന്റ് ട്രെയിനിംഗിന്റെ (NCVET) അംഗീകാരത്തോടെ കേരളത്തിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഐടിഐകളിൽ വിവിധ ഏകവത്സര ദ്വിവത്സര ട്രേഡുകളിലേക്ക് പ്രവേശനത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായും ഐടിഐ കളിൽ നേരിട്ടെത്തിയും സമർപ്പിക്കാം. മിനിമം യോഗ്യത എസ്സ്. എസ്സ്.എൽ. സി ഉയർന്ന യോഗ്യതയുള്ളവർക്ക് മുൻഗണന. അർഹതപ്പെട്ട വിഭാഗങ്ങൾക്ക് സർക്കാർ സ്കോളർഷിപ് ലഭിക്കും ഐടിഐ കളിൽ സീറ്റുകൾ പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ മുൻഗണനാ ക്രമവും യോഗ്യതയും അനുസരിച്ച് ഇഷ്ടപ്പെടുന്ന ട്രേഡുകൾ തെരെഞ്ഞെടുക്കാവുന്നതാണ്. സെലക്ട് ചെയ്യപ്പെടുന്നവർ അഡ്മിഷൻ സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ഫോട്ടോസ്, മൊബൈൽ നമ്പർ മുതലായ രക്ഷകർത്താവിനോടൊപ്പം വന്ന് സമർപ്പിക്കേണ്ടതാണ്.